May 9, 2026

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

0
site-psd-11
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി
അസംപ്ഷന്‍ എയുപി സ്‌കൂളില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ഹരിതം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് മണക്കുന്നേല്‍ സ്‌കൂള്‍ വളപ്പില്‍ തൈനട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. വിദ്യാലയത്തിലെ പൂന്തോട്ടത്തില്‍ ചെടികള്‍ നടുകയും വിദ്യാര്‍ത്ഥികള്‍ക്ക് റെഡ്‌ലേഡി പപ്പായ തൈ വിതരണവും നടത്തി. സീനിയര്‍ അസിസ്റ്റന്റ് ബിജി വര്‍ഗീസ് അധ്യാപകരായ ജിന്‍സി ജോണ്‍, ട്രീസ തോമസ്, അനു പി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *