പരിസ്ഥിതി ദിനം: പനങ്കണ്ടി ജി.എച്ച്.എസ്.എസിൽ സൈക്കിൾ റാലിയും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു
പനങ്കണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പനങ്കണ്ടിയിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയോടെ ആരംഭിച്ച ദിനാചരണം പി.ടി.എ പ്രസിഡന്റ് വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.
വിദ്യാലയ സൗന്ദര്യവൽക്കരണത്തിന് ഊന്നൽ നൽകി എസ്.എം.സി ചെയർമാൻ നജീബ് കരണി ചെടികൾ നട്ടു പിടിപ്പിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾക്കൊണ്ട് എസ്.പി.സി കേഡറ്റുകൾ നടത്തിയ സൈക്കിൾ റാലി ഹെഡ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
പരിപാടികൾക്ക് ഹെഡ് മാസ്റ്റർ ഷൌക്കമാൻ, സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്, പരിസ്ഥിതി ക്ലബ് കൺവീനർ സുസ്മിത, സി.പി.ഒ സുമിത്ര പി.ബി. എന്നിവർ നേതൃത്വം നൽകി.





Leave a Reply