May 9, 2026

ലോക പരിസ്ഥിതി ദിനം ഔഷധ സസ്യങ്ങളുടെ ഉദ്യാനം ഉദ്ഘാടനം ചെയ്തു.

0
IMG_20250605_164258
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സെന്റെര്‍ ഫോര്‍ യൂത്ത് ഡവലപ്പ്‌മെന്റ് വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവ സംയുക്തമായി ഔഷധ സസ്യ പരിപാലന പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സഹകരണത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ഔഷധ സസ്യങ്ങളുടെ നടലും സംരക്ഷണവും ഉറപ്പു വരുത്തി. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ റ്റി മണി ഔഷധ സസ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൃഷ്ണകുമാര്‍ എം.എ,ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിവേകാനന്ദന്‍ ,എം.സി വൈ ഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ജയശ്രീ , ഹ്യൂംസ് ഡയറക്ടര്‍ വിഷ്ണുദാസ് സി.കെ, അധ്യാപകമാരായ സൗമ്യ എന്‍എസ് , ലീന ജി, സുനൈന ആര്‍, രജനീഷ്എം.കെ, കാവ്യ നായര്‍ ,പരിസ്ഥിതി പ്രവര്‍ത്തകരായ ഷബീര്‍ മുട്ടില്‍,എം.ഡി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍. സി.സി സ്‌കൗട്ട് ആന്റ് ഗൈഡന്‍സ് ,സീഡ് പ്രവര്‍ത്തകരായ കുട്ടികളും പ്രവൃത്തികളില്‍ പങ്കെടുത്തു. കായമ്പൂ, അയ്യമ്പന, പലകപ്പയ്യാനി തുടങ്ങിയ 50-ല്‍ പരം സസ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പ്ലാന്റ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *