May 9, 2026

പരിസ്ഥിതിയ്ക്ക് കരുതലാവാന്‍ ഗ്രീന്‍ കേരള റൈഡുമായി ജില്ലാ കളക്ടര്‍

0
IMG_20250605_184155
By ന്യൂസ് വയനാട് ബ്യൂറോ

പരിസ്ഥിതി ദിനത്തില്‍ അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീന്‍ കേരള റൈഡുമായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച ഗ്രീന്‍ കേരള റൈഡില്‍ കമ്മ്യൂണിറ്റി പൂളിങ്ങിന്റെ ഭാഗമായി തെരഞ്ഞെടുത്ത കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് ഒന്നിച്ചിറങ്ങാം, കാര്‍ബണ്‍ കുറയ്ക്കാം എന്ന സന്ദേശവുമായി കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് ബോധവത്ക്കരണ ക്യാമ്പെയിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ ഔദ്യോഗിക യാത്ര കമ്മ്യൂണിറ്റി പൂളിങ്ങിലൂടെ തെരഞ്ഞെടുത്തത്.കല്‍പ്പറ്റ ഫയര്‍ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നിന്നും രാവിലെ 9.45 ന് മാനന്തവാടിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് കളക്ടര്‍ ഓഫീസിലേക്ക് ഇറങ്ങിയത്. എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും നിന്നും സാധരണ ഗതിയില്‍ ആളുകളെ കയറ്റി ഇറക്കിയാണ് ബസ് സിവില്‍ സ്റ്റേഷനിലെത്തിയത്. ഔദ്യോഗിക ജീവിതത്തിനു ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതെന്നും ഓപ്പണ്‍ വിന്‍ഡോയിലൂടെ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യുന്നത് പ്രത്യേക അനുഭവമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ കമ്മ്യൂണിറ്റി-കാര്‍ പൂളിങ്ങിലൂടെ പൊതുഗതാഗത സൗകര്യം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഗ്രീന്‍ കേരള റൈഡിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാര്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഒഴിവാക്കി പൊതു ഗതാഗത സൗകര്യങ്ങള്‍, ഇലക്ട്രിക്ക് വാഹങ്ങള്‍, സൈക്കിള്‍-കാല്‍നട യാത്ര മാര്‍ഗ്ഗങ്ങളിലൂടെയാണ് ഓഫീസുകളിലെത്തിയത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ പ്രതിജ്ഞ ചൊല്ലി. ഗ്രീന്‍ കേരള റൈഡില്‍ എ.ഡി.എം കെ. ദേവകി, ഡെപ്യൂട്ടി കളക്ടര്‍ എം. ഉഷാകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സജി തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോമോന്‍ ജോര്‍ജ്, കെ.ടി പ്രജുകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, ജില്ലാ ടൗണ്‍പ്ലാനര്‍ എല്‍.ജെ റെനില്‍, ജില്ലാ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *