തരിയോട്ടെ വന്യമൃഗ ശല്യം: അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട്
കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ട് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി രംഗത്ത്. കർഷകരുടെ വിളകൾ നശിപ്പിക്കുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ ഇപ്പോൾ മനുഷ്യജീവന് ഭീഷണിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പെട്രോളിങ്ങിനിടെ വനം വകുപ്പിന്റെ വാഹനം കാട്ടാന തകർക്കുകയും താൽക്കാലിക വാച്ചറായ രാമൻ പുത്തൻപുരക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി തവണ പ്രദേശവാസികളും യാത്രക്കാരും കാട്ടാന ആക്രമണങ്ങളിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും ഷമീം പാറക്കണ്ടി പറഞ്ഞു.





Leave a Reply