അമ്മ ഒരു മഹാകാവ്യം നാടകത്തിന്റെ പൂജയും നാടക വായനയും നടന്നു
കല്‍പ്പറ്റ:കഴിഞ്ഞ 30 വര്‍ഷക്കാലത്തില്‍ അധികം കേരളത്തിലും വയനാട് ജില്ലയിലും മലയാള പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് കൃത്യമായ പരിവേഷവും, ഉത്തേജനവും നല്‍കി സാന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ജൈത്രയാത്ര തുടരുകയാണ്.സാന്ദ്ര സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടന്ന പുതിയ നാടകത്തിന്റെ പൂജ പ്രശസ്ത സിനിമാ സീരിയല്‍ തിരക്കഥാകൃത്ത് എം. ആര്‍. ജോസ് ഉദ്ഘാടനം ചെയ്തു. സാന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വയനാട് സഖറിയാസ്അധ്യക്ഷനായി. കെ കെ രാജേന്ദ്രന്‍,എം. ശ്രീദേവി കൃഷ്ണ,ഇ. ലിസി , റ്റി. ജോര്‍ജ് , സുദേവന്‍ എം എസ്, എം ശ്രീനാഥ് ,പി. ദാസ് , റ്റി.ജെയിംസ്, എം. ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു, നവംബര്‍ ആദ്യവാരം നാടകം വേദിയില്‍ അവതരിപ്പിച്ചു തുടങ്ങും.
കഴിഞ്ഞ കാലങ്ങളിലൊക്കെ ഈ രംഗത്ത് മികച്ച കലാകാരന്മാരെയും കലാകാരികളെയും സാംസ്‌കാരിക കേരളത്തിന് സംഭാവന ചെയ്തുകൊണ്ട് നാടക കലയെ സംരക്ഷിക്കുകയാണ് ഇന്നും, ദൈനംദിന ജീവിത സാഹചര്യങ്ങളില്‍, വിഷാദങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയില്‍ അകപ്പെട്ടുപോയവര്‍ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നയിച്ച് സമൂഹത്തെ അടിമുടി കാര്‍ന്നു തിന്നുന്ന മയക്കുമരുന്നിനെതിരെ, കുടിവെള്ളത്തേക്കാള്‍ ഉപരി, മദ്യത്തെ പ്രതിനിധാനം ചെയ്യുന്ന പുതിയ തലമുറയെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി, ഒരു പടവാളുമായി അമ്മ ഒരു മഹാകാവ്യം എന്ന നാടകം സമൂഹത്തിനുവേണ്ടി സംവദിക്കുകയാണ്, ചര്‍ച്ച ചെയ്യപ്പെടുകയാണ്, ഈ കലികാലത്ത് മാറ്റത്തിന്റെ വഴിത്തിരിവിന് വേണ്ടി സാന്ദ്ര കമ്മ്യൂണിക്കേഷന്‍സ് പച്ചയായ ഒറ്റപ്പെട്ട ജീവിതങ്ങള്‍ക്ക്, മിഴിവും, വേഷവും പകര്‍ന്നുകൊണ്ട് രംഗഭാഷ ഒരുക്കുകയാണ്.





Leave a Reply