ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കാത്തത് നീതി നിഷേധം;പി.പി. ആലി
മീനങ്ങാടി: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിന്റെ സമയം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ശമ്പളപരിക്ഷ്‌കരണ കമ്മിഷനെ പോലും നിയമിക്കാത്തത് ജീവനക്കാരോട് കാണിക്കുന്ന നീതികേടാണെന്ന് ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി.
എന്‍.ജി.ഒ അസോസിയേഷന്‍ മീനങ്ങാടി ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് കെ.വി ബിന്ദുലേഖ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി മുഖ്യപ്രഭാഷണം നടത്തി.
ജീവനക്കാരുടെ ക്ഷാമബത്ത, ഇ.എല്‍.എസ്, പങ്കാളിത്ത പെന്‍ഷന്‍ എന്നീ വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അനിതിയാണ് ഈ വിഷയത്തിലും കാണിക്കുന്നതെന്ന്അദേഹം പറഞ്ഞു.സജി ജോണ്‍, സി.കെ ജിതേഷ്, സി.ജി ഷിബു,ലൈജു ചാക്കോ, എന്‍.വി അഗസ്റ്റ്യന്‍, എം.നസീമ, ഗ്ലോറിന്‍ സെക്വീറ, ടി. അജിത് കുമാര്‍, ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. സിനീഷ് ജോസഫ്, ബിജു ജോസഫ്,ശരത് ശശിധരന്‍, എം.എ.ബൈജു, എം.വി. സതീഷ്, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply