ലോക ബാലവേല വിരുദ്ധ ദിനം- ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പൊഴുതന: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻസ്, ശരണ ബാല്യം, ചൈൽഡ് ഹെല്പ് ലൈൻ,എന്നിവയുടെ ആഭിമുഖ്യത്തിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻ അച്ചൂർ എസ്റ്റേറ്റിന്റെ സഹകരണത്തോടെ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. തൊഴിലിടങ്ങളിൽ ബാലവേല ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി തോട്ടം മേഖലയിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടി പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ, വി ബാബു ഉദ്ഘാടനം ചെയ്തു.എച്ച്. എം. എൽ വെൽഫെയർ ഓഫീസർ ,കെ,മിഥുൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർമാരായ, ശശാന്ത് സിംഗ്, ചെങ്കപ്പ,എസ്. എൻ, അംഗൻവാടി അധ്യാപിക റെജുല അയ്യുബ്, സോഷ്യൽ വർക്കർ അജ്മൽ സിയാദ്, ചൈൽഡ് ഹെല്പ് ലൈൻ സൂപ്പർവൈസർമാരായ റൈയ്സണ് ഫ്രാൻസിസ്, മുനീര്, റസ്ക്യു ഓഫീസർ ധന്യ ഗോപാൽ എന്നിവർ സംസാരിച്ചു.





Leave a Reply