May 6, 2026

പെരിക്കല്ലൂർ കുടിയിറക്ക് നോട്ടീസ് സർക്കാർ ഉടൻ ഇടപെടണം: ബിജെപി വയനാട് ജില്ലാ കമ്മിറ്റി* *പെരിക്കല്ലൂർ എത്തി കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു.

0
IMG_20250612_211559
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: ,പെരിക്കല്ലൂർ പ്രദേശത്ത് കാലങ്ങളായി പട്ടയം ഉള്ളതും നികുതി അടയ്ക്കുന്നതുമായ ഭൂമിക്ക് കർണാടക സ്വദേശിനി അവകാശമുന്നയിച്ചു കൊണ്ട് വക്കീൽ നോട്ടീസ് അയച്ച സംഭവത്തിൽ നിന്നും പ്രദേശവാസികൾക്ക് ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെരിക്കല്ലൂർ എത്തി കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
വയനാട് ജില്ല പ്രസിഡൻറ് പ്രശാന്ത് മലർവയൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ട് മനു പ്രസാദ്, ഗോപാലകൃഷ്ണൻ ഐക്കരശ്ശേരി മുള്ളൻകൊല്ലി പഞ്ചായത്ത് ബിജെപി പ്രസിഡണ്ട്, ജോബിസ് ശിവൻ കളത്തിൽ, സുഭാഷ് എന്നിവർ ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ. ജോർജ് കാപ്പുകാലായിൽ, ചെയർമാൻ ജോസ് നെല്ലേടം, കൺവീനർ ഡാമിൻ ജോസഫ്, ജോയിൻ കൺവീനർ തോമസ് പുളിക്കൽ എന്നിവരെ കണ്ടു എല്ലാ കാര്യങ്ങളിലും ജനങ്ങളോടൊപ്പം നിൽക്കും എന്നും മറ്റെല്ലാ കാര്യങ്ങൾക്കും സർവ്വ പിന്തുണയും നൽകി. സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അതല്ലാത്ത പക്ഷം കർഷകര സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *