പെരിക്കല്ലൂര്‍ കുടിയിറക്ക് ഭീഷണി ക്കെതിരെ ജനതാദള്‍ എസ് വയനാട് ജില്ലാ കമ്മിറ്റി
പുല്‍പ്പള്ളി:കൃഷിക്കാരെ കുടിയിറക്കാനുള്ള ചില തല്‍പരകക്ഷികളുടെ നീക്കങ്ങളെ എന്തുവിലകൊടുത്തും തടയുമെന്നും നിയമപരമായും ജനങ്ങളെ അണിനിരത്തിയും ആ നാട്ടുകാര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും അവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും, പൂര്‍ണ പിന്‍തുണയും ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി വാഗ്ദാനം ചെയ്തു.ജില്ലാ നേതാക്കളായ സംസ്ഥാന കമ്മിറ്റി അംഗം വി.പി വര്‍ക്കി ജില്ലാ സെക്രട്ടറി ബെന്നി കുറുബാലക്കാട്ട്, ജില്ല വൈസ്പ്രസിസന്റ് എ ജെ കുര്യന്‍ നിയോജക മണ്ഡലം പ്രസിഡന്റ് അന്നമ്മ പൗലോസ് തുടങ്ങിയ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും കൃഷിക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്തു.ആക്ഷന്‍ കൗണ്‍സലിന്റെ പ്രവര്‍ത്തനത്തോട് യോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.പെരിക്കല്ലൂരില്‍ കഴിഞ്ഞ 52 വര്‍ഷമായി കുടിയേറ്റകാലം മുതല്‍ ഭൂമിയുടെ കൈവശാവകാശവും ഗവണ്‍മെന്റില്‍ നിന്നും പട്ടയം അനുവദിക്കുകയും കൃഷിയും വീടും മറ്റു സൗകര്യങ്ങളുമാക്കി ജീവിക്കുന്ന നൂറുകണക്കിന് കര്‍ഷകരെ എന്ത് വില കൊടുത്തും സാഹായിക്കാന്‍ ജനതാദള്‍ എസ് തയ്യാറാകും.





Leave a Reply