സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മാനന്തവാടിയില്‍ ആരംഭിക്കുന്ന സബ് ഓഫീസ് ഉദ്ഘാടനത്തിന് സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി- പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക ലക്ഷ്യമിട്ടാണ് ജില്ലയില്‍ ഉപജില്ലാ ഓഫീസ്ആരംഭിക്കുന്നത്. മാനന്തവാടി പെരുവക റോഡിലെ ബി.എസ്.എന്‍.എല്‍ എക്‌സ്‌ചേഞ്ച് കോമ്പൗണ്ടില്‍ പ്രവര്‍ത്തമാരംഭിക്കുന്ന ഓഫീസ് ഉദ്ഘാടനം ജൂണ്‍ 20 ന് രാവിലെ 10.30 ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ 52 വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച് 2,16,377 ഗുണഭോക്താക്കള്‍ക്കായി 1199 കോടി രൂപയുടെ വായ്പ വിതരണം നടത്തി. നിലവിലെ വായ്പ പദ്ധതികള്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് പ്രയോജനകരമായ രീതിയില്‍ വിപുലീകരിച്ച് നൂതന വായ്പ പദ്ധതികള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.കെ ഷാജു അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതിരൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അംഗംഎ.എന്‍ പ്രഭാകരന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മാനേജര്‍ ഡയറക്ടര്‍ വി.പി സുബ്രഹ്‌മണ്യന്‍, ജില്ലാ മാനേജര്‍ ജെറിന്‍ സി ബോബന്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി
ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍
കൗണ്‍സിലര്‍മാരായ വി.ആര്‍ പ്രവീജ്, അബ്ദുള്‍ ആസിഫ്, വി.രാമചന്ദ്രന്‍, കെ സി സുനില്‍കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഡോളി രഞ്ജിത്ത്, കെ വിനു, കെ.വി സുബൈര്‍, ടി.കെ സുരേഷ്, കെ.വി രാജു, കെ.പി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply