നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും
മാനന്തവാടി: നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) മാനന്തവാടി താലൂക്ക് കമ്മിറ്റി അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് മാനന്തവാടി പെരുവക റോഡിലെ വയനാട് സ്ക്വയറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും.
കിടപ്പിലായ രോഗികളുടെ മക്കൾക്കും രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നവരുടെ മക്കൾക്കുമാണ് പഠനോപകരണങ്ങൾ നൽകുന്നത്. കുട, ബാഗ്, പുസ്തകങ്ങൾ എന്നിവയുൾപ്പെടെയുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്യുക.
ചടങ്ങിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി. നായർ, സജീർ ജോളി, ജില്ലാ ഭാരവാഹികളായ അസ്ലംബാവ, സുബൈർ മീനങ്ങാടി, ഗഫൂർ സാഗർ, പി.ആർ. ഉണ്ണികൃഷ്ണൻ, സാബു ഷവായഹൗസ്, റഫീഖ് വിന്നേഴ്സ് എന്നിവരും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും.





Leave a Reply