June 18, 2026

മുത്തങ്ങയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മാരകമയക്കുമരുന്ന് കടത്തിയ രണ്ട് പേരെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങപ്പള്ളി ഷരീഫ മന്‍സില്‍ കെ ഷൈജല്‍ (42 ), കൊടുവള്ളി ആവിലോറ താഴെ കളത്തിങ്കല്‍ റഷീദ് (39) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. മുത്തങ്ങ തകരപാടി പൊലിസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും 76.44 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്. സംഘം സഞ്ചരിച്ച കെ എല്‍ 73 ഇ 8845 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ രാഘവന്റെ നിര്‍ദേശപ്രകാരം എസ്.ഐ സോബിന്‍, പ്രൊബേഷണല്‍ എസ്ഐമാരായ സുഹൈല്‍, ജിഷ്ണു, എഎസ്ഐ സുമേഷ്, സിപിഒ രഞ്ജിത്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് എംഡിഎംഎ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *