June 18, 2026

വീട്ടമ്മയുടെ മരണം കൊലപാതകം : ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :നമ്പ്യാര്‍കുന്നില്‍ വീടിനുള്ളില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭര്‍ത്താവ് അറസ്റ്റില്‍. മേലത്തേതില്‍ തോമസ് വര്‍ഗ്ഗീസിനെയാണ് നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ എലിസബത്തിനെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *