May 9, 2026

പെരിക്കല്ലൂര്‍ ഭൂമി ഉടമസ്ഥാവകാശം വിവാദം: സര്‍ക്കാര്‍ പരിഹരിക്കമെന്ന് എന്‍ ഡി അപ്പച്ചന്‍

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

പെരിക്കല്ലൂര്‍ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് ഉയര്‍ന്നുവന്നിരിക്കുന്ന പുതിയ വിവാദം കോടതി നടപടികളിലേക്ക് നീങ്ങാതെ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു.കര്‍ഷകര്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരിക്കുന്ന പെരിക്കല്ലൂര്‍ പ്രദേശം സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പെരിക്കല്ലൂര്‍ സെന്‍തോമസ് ചര്‍ച്ച് വികാരി ഫാ: ജോര്‍ജ് കാപ്പുകാലായുമായി കൂടിക്കാഴ്ച നടത്തി.മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷിനോ തോമസ് കടുപ്പില്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ പി ഡി സജി,കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി ടി തോമസ്,ജോസ് കണ്ടംതുരുത്തി,ജോസ് നെല്ലേടം, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍,പോഷക സംഘടന ഭാരവാഹികള്‍ എന്നിവരും സന്നിഹിതരായിരുന്നു.

75 വര്‍ഷത്തിലധികമായി കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരിക്കില്ലൂര്‍ മേഖലയിലാണ് വക്കീല്‍ നോട്ടിസ് അയച്ച് ചില ഗൂഡശക്തികള്‍ പ്രവര്‍ത്തിക്കുന്നത് . ഇതിനെ എന്ത് വിലകൊടുത്തും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേരിടും. ഇവിടുത്തെ എല്ലാ ആളുകള്‍ക്കും നിയമപരമായി പട്ടയം ലഭിച്ചിട്ടുള്ളതാണ്. ഓരോ പട്ടയത്തിനും ക്രയവില അടക്കം സര്‍ക്കാരിലേക്ക് ഒടുക്കിയിട്ടുള്ളതുമാണ്. നിയമപരമായിട്ടുള്ള എല്ലാ വശങ്ങളും പാലിച്ചുകൊണ്ടാണ് ഓരോ വ്യക്തികള്‍ക്കും പട്ടയം നല്‍കിയിട്ടുള്ളത്.

ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള ഭൂമിയാണ് കര്‍ഷകര്‍ക്ക് പതിച്ച് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടതും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കേണ്ടതും സര്‍ക്കാര്‍ ആണ്.കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഇവിടുത്തെ കര്‍ഷകര്‍ക്ക് വേണ്ടി ഒത്തുചേരണമെന്നും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഇവിടുത്തെ ജനങ്ങളെ സഹായിക്കുന്ന നടപടികള്‍ ഉണ്ടാകണമെന്നും സര്‍ക്കാര്‍ എടുക്കുന്ന ഇത്തരം നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *