വയനാട് മെഡിക്കല്‍ കോളേജ് പേ പാര്‍ക്കിംഗ് നിര്‍ത്തലാക്കണം
മാനന്തവാടി :വയനാട് മെഡിക്കല്‍ കോളേജ് പരിസരത്ത് അധികൃതരുടെ ഒത്താശയോടെ ആരംഭിച്ച ആ ശാസ്ത്രീയ പേ പാര്‍ക്കിംഗ് എത്രയും പെട്ടെന്ന് നിര്‍ത്തലാക്കണം എന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസികള്‍ ഉള്‍പ്പെടെ ജില്ലയിലെ നൂറുകണക്കിന് നിര്‍ധനരായ രോഗികളുടെ ഏക ആശ്രയ കേന്ദ്രമായ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചിരിക്കുന്ന പേ പാര്‍ക്കിംഗ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.ബിജെപി മണ്ഡലം പ്രസിഡണ്ട് സുമരാമന്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി നിതീഷ് ലോക നാഥ് ജില്ലാ ജനറല്‍ സെക്രട്ടറി വില്‍പ്രണ്ട് ജോസ്സ് സംസ്ഥാന കൗണ്‍സിലര്‍ കെ.ജയേന്ദ്രന്‍ പുനത്തില്‍ രാജന്‍ സനീഷ് ചിറക്കര മുനിസിപ്പാലിറ്റി പ്രസിഡണ്ട് വൈശാഖ് അരിക്കര ചന്തു എന്നിവര്‍ സംസാരിച്ചു.
ഇരുചക്രവാഹനങ്ങളില്‍ അടക്കം നിരവധി ആളുകളാണ് ഓരോ ദിവസവും മെഡി കോളെജില്‍ വന്നുകൊണ്ടിരിക്കുന്നത് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരുന്ന ആളുകള്‍ക്ക് തങ്ങളുടെ വാഹനം താല്‍ക്കാലികമായി നിര്‍ത്തുവാന്‍ സൗകര്യം ചെയ്തുകൊടുക്കാതെയാണ് അശാസ്ത്രീയ തീരുമാനം കൈക്കൊണ്ടത് ആശുപത്രിയുടെ വികസനത്തിന് യാതൊരു പുരോഗതിക്കും സഹായിക്കാതെ രാഷ്ട്രീയ പ്രേരിതമായി ചെയ്യുന്ന ഈ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും ഇതിനെതിരെ സമര രംഗത്തിറങ്ങുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.





Leave a Reply