വായന വസന്തം പദ്ധതി ഉദ്ഘാടനം ചെയ്തു
കേണിച്ചിറ : ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായന വസന്തം പദ്ധതി അതിരാറ്റുകുന്ന് അരുണ പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.എം. നളരാജന്‍, അല്ലിയാങ്കല്‍ സനൂപിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ ഉദ്ഘാടനം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. എന്‍. ഷാജി മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. പൂതാടി ലൈബ്രറി സമിതി ചെയര്‍മാന്‍ കെ. ജി. സുകുമാരന്‍മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ലൈബ്രറി പ്രസിഡന്റ് പി.എസ്.സന്തോഷ് അധ്യക്ഷനായി. സെക്രട്ടറി പി. കെ.ജിഗില്‍ സ്വാഗതവും പി.എസ്. ബാബു നന്ദിയും രേഖപ്പെടുത്തി.





Leave a Reply