സ്‌പോര്‍ട്‌സ് സിറ്റിയില്‍ യോഗാദിനാചരണം നടത്തി
തരുവണ: ലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യോഗദിനാചരണം തരുവണ
സ്‌പോര്‍ട്‌സ് സിറ്റി ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടത്തി. പ്രശസ്ത യോഗ പരിശീലിക ജലജ നന്ദകുമാര്‍ നേതൃത്വം നല്‍കി. നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.പി ടി എ പ്രസിഡന്റ് നജ്മുദ്ധീന്‍ കെ.സി.കെ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കായി യോഗ പരിശീലനവും പ്രദര്‍ശനവും നടന്നു.സ്‌കൂള്‍ മാനേജ്‌മെന്റ് സമിതി ചെയര്‍മാന്‍ നാസര്‍ സാവാന്‍ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ മുസ്തഫ എം, ഇസ്മയില്‍, മുഹമ്മദലി മാസ്റ്റര്‍, മിസ് വര്‍ അലി മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു.
ജംഷീന ടീച്ചര്‍ സ്വാഗതവുംറഷിദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.





Leave a Reply