May 9, 2026

പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കെ.എസ്.ആര്‍.ടി.ഇ.എ (സിഐടിയു) യുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സ്വസ്ഥമായ തൊഴിലിടങ്ങളെ അശാസ്ത്രീയമായ സര്‍ക്കുലറുകളെ കൊണ്ട് പ്രക്ഷുബ്ധമാക്കുന്ന മാനേജ്‌മെന്റ് നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴുവന്‍ ഡിപ്പോകളിലും സംഘടിപ്പിക്കുന്ന പ്രതിഷേധധര്‍ണ്ണയുടെ ഭാഗമായാണ് മാനന്തവാടിയിലൂം സംഘടിപ്പിച്ചത്.സിഐടിയു മാനന്തവാടി ഏരിയ ജോയിന്‍ സെക്രട്ടറി എന്‍ ജെ ഷജിത്ത് ഉദ്ഘാടനം ചെയ്തു.

പ്രദേശവാസികളെയും വിദ്യാര്‍ത്ഥികളെയും വലക്കുന്ന രീതിയില്‍ മാനന്തവാടി ഡിപ്പോയില്‍ നടത്തുന്ന ദൈനംദിന ക്യാന്‍സലേഷനുകള്‍ നിര്‍ത്തലാക്കണമെന്നും ധര്‍ണ ആവശ്യപ്പെട്ടു.കെ ജെ റോയ്, രതീഷ് കേശവന്‍, ജാഫര്‍ തലപ്പുഴ, സി എസ് പ്രമോദാസ്, കെ എസ് പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *