June 18, 2026

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഐസിയു ആംബുലന്‍സ് നന്നാക്കാന്‍ എസ്റ്റിമേറ്റായി; പുതിയ സിടി സ്‌കാന്‍ യന്ത്രത്തിന് ഫണ്ട് വകയിരുത്തി

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ഐസിയു ആംബുലന്‍സ് നന്നാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് ഡയറക്ടരുടെ അനുമതിയ്ക്കായി അയച്ചതായും പുതിയ സിടി സ്‌കാന്‍ യന്ത്രം വാങ്ങാന്‍ ഫണ്ട് വകയിരുത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഐസിയു ആംബുലന്‍സിന്റെ ഗിയര്‍ ബോക്‌സിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 17 ന് സര്‍ക്കാര്‍ അക്രഡിറ്റഡ് സര്‍വീസ് സ്റ്റേഷനില്‍ എത്തിക്കുകയും ഫോര്‍മാന്‍ പരിശോധനയ്ക്ക് ശേഷം 55,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലേക്ക് അനുമതിക്കായി നല്‍കി. അനുമതി ലഭ്യമാകുന്ന ഉടനെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഐസിയു ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡിഎംഒ ഡോ. ടി മോഹന്‍ദാസ് വ്യക്തമാക്കി.

മെഡിക്കല്‍ കോളേജില്‍ 2024 വരെ പ്രവര്‍ത്തിച്ചിരുന്ന സിടി സ്‌കാന്‍ യന്ത്രത്തിന് 14 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. 2022 മുതല്‍ പുതിയ ഉപകരണത്തിനായി നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ പാസാക്കിയ 7 കോടി രൂപയുടെ പദ്ധതിയില്‍ 3.95 കോടി രൂപ ഈ ഉപകരണത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് പാക്കേജിലും പുതിയ സിടി സ്‌കാന്‍ യന്ത്രത്തിനായി നല്‍കിയ നിര്‍ദേശം പരിഗണനയിലാണ്. ഈ വര്‍ഷത്തെ ബജറ്റിലും ഇതിനായി തുക വകയിരുത്തി. നിലവില്‍, മെഡിക്കല്‍ കോളേജില്‍ സിടി സ്‌കാനിംഗ് യന്ത്രം പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളെ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്യുന്നത്, ഡിഎംഒ വിശദീകരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *