June 18, 2026

വെള്ളമുണ്ട ഡിവിഷനില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട എട്ടേനാലില്‍ നടന്ന ചടങ്ങില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു.രാജന്‍ എക്‌സല്‍,റഹ്‌മാന്‍ പി,രാഹുല്‍ പി, അബ്ദുള്ള,അജി, മിഥുന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലഹരി ഉപയോഗത്തില്‍ കൃത്യമായ അവബോധം സൃഷ്ടിച്ച് യുവതലമുറയെ സാമൂഹിക ആരോഗ്യ പ്രശ്നങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനായി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *