ബാണസുര ഡാം ഷട്ടര്‍ നാളെ ഉയര്‍ത്തും; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
കല്‍പ്പറ്റ:ബാണാസുര സാഗര്‍ ഡാമിലെ സ്പില്‍വെ ഷട്ടര്‍ നാളെ (ജൂണ്‍ 26) വൈകിട്ട് നാലിന് 10 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തും. സെക്കന്റില്‍ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷിയായ 775.60 മീറ്ററില്‍ എത്തുന്നതോടെ അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കും. കരമാന്‍ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.





Leave a Reply