June 18, 2026

കുട്ടികളില്‍ ഭരണഘടനാ സാക്ഷരത ഉറപ്പാക്കും: വയനാട് ജില്ലാ ശിശുക്ഷേമ സമിതി

0
site-psd-13
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ ഭരണഘടനാ സാക്ഷരത ഉറപ്പാക്കാനുളള വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി പൊതുയോഗത്തില്‍ തീരുമാനിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം എ.ഡി.എം കെ ദേവകി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് കെ.കെ വിമല്‍ രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശിശുക്ഷേമ സമിതി ജില്ലാസെക്രട്ടറി കെ രാജന്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ സത്യന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളായ കെ സച്ചിദാനന്ദന്‍, ടി.പി.വി രവീന്ദ്രന്‍, ബി. രാധാകൃഷ്ണപിളള, ്രൈകം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജി പ്രവീണ്‍ കുമാര്‍, എം ജീജ, ജി ബിനേഷ്, ബൈജു ഐസക്, സുരേഷ് ബാബു വാളാല്‍, കെ ബാലഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ക്കായി സിനിമാസ്വാദന ക്യാമ്പ്, ലൈബ്രറി വിപുലീകരണം തുടങ്ങിയവ വരും കാലങ്ങളില്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. 2025 വര്‍ഷത്തെ ശിശുദിനം വിപുലമായി നടത്താനും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുമായി യോജിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും തീരുമാനിച്ചു. ശിശുക്ഷേമ സമിതി ജോ.സെക്രട്ടറി സി.കെ ഷംസുദീന്‍, വൈസ്പ്രസിഡന്റ് ശാരദാ സജീവന്‍ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ സി. ജയരാജന്‍, എം ബഷീര്‍, പി.ആര്‍ ഗിരിനാഥന്‍ തുടങ്ങിയവര്‍ പൊതുയോഗത്തിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *