June 18, 2026

ഫുട്‌ബോളാണ് ലഹരി; ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

0
site-psd-14
By ന്യൂസ് വയനാട് ബ്യൂറോ

 

കാക്കവയല്‍ : കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഫുട്‌ബോളാണ് ലഹരി എന്ന സന്ദേശം കൈമാറി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.നാര്‍ക്കോട്ടിക് സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനസ് മാടാളന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് എം വിശ്വേശ്വരന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ.എം മണി , എം പി ടി എ പ്രസിഡണ്ട് ലിന്റ , സോളി ടീച്ചര്‍ , റിയ ടീച്ചര്‍ , അജയന്‍ കെ കെ എന്നിവര്‍ പ്രസംഗിച്ചു.

പതിനഞ്ച് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ കമ്പളക്കാട് എസ് ഐ രാജു വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *