July 27, 2026

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

0
IMG_20250626_211705
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: ലഹരിയുടെ വിപത്തുകൾക്കെതിരെ സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. എം.ആർ.എസ്. ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ലഹരി വിരുദ്ധ പ്രഖ്യാപനം, ബോധവൽക്കരണം, പ്രതിജ്ഞ എന്നിവ നടന്നു.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ സ്വാഗതം ആശംസിച്ചു.

 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ, മെമ്പർമാരായ കമല രാമൻ, ജെസ്‌ലി ലെസ്ലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനിവാസ്, സ്കൂൾ സൂപ്രണ്ട് ധനലക്ഷ്മി, ഹെഡ്മിസ്ട്രസ് ജസീല, റീന എം.പി., ജോസി ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *