ഗ്രാമപഞ്ചായത്തുകളുടെ അധികാരം കവർന്നെടുത്ത അഞ്ചു വർഷം: എൻ.ഡി. അപ്പച്ചൻ
മീനങ്ങാടി: ഗ്രാമപഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുക്കുകയും പദ്ധതി തുകയിൽ കുറവ് വരുത്തുകയും മാർച്ചിലെ ട്രഷറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത പിണറായി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിച്ചെന്ന് കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ ആരോപിച്ചു. ഇത് വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ വിധിയെഴുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.പി. ലൗസൺ നഗറിൽ നടന്ന ‘മിഷൻ 2025’ കോൺഗ്രസ് പഞ്ചായത്തീരാജ് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അപ്പച്ചൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ മാതൃകയിൽ വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ യോഗം ആഹ്വാനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ച സെമിനാറിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, ഡി.പി. രാജശേഖരൻ, വർഗീസ് മുരിയൻകാവിൽ, അഡ്വ. എം. വേണുഗോപാൽ, ഓ.വി. അപ്പച്ചൻ, എൻ.സി. കൃഷ്ണകുമാർ, രാംകുമാർ സൂചിപ്പാറ, ബേബി വർഗീസ്, വി.എം. വിശ്വനാഥൻ, കെ. ജയപ്രകാശ്, എൻ.എം. ലാൽ, ടി.പി. ഷിജ എന്നിവർ പങ്കെടുത്തു.





Leave a Reply