June 18, 2026

അട്ടപ്പാടിയില്‍ വയനാട് ബ്രഹ്‌മഗിരി സൊസൈറ്റിയുടെ ഭൂമി വില്‍പന തടയണം

0
site-psd-4
By ന്യൂസ് വയനാട് ബ്യൂറോ

 

കേരള ചിക്കന്‍ പദ്ധതിക്കായി അട്ടപ്പാടിയില്‍ വയനാട് ബ്രഹ്‌മഗിരി
സൊസൈറ്റിയുടെ കൈവശമുണ്ടെന്ന് പറയുന്ന ഭൂമി വില്‍പന നടത്താനുള്ള നീക്കത്തെ തടയണമെന്ന് എ.ഐ.കെ. കെ. എസ് സംസ്ഥാന പ്രസിഡന്റും സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ നേതാവുമായ സഖാവ് സുകുമാരന്‍ അട്ടപ്പാടി ആവശ്യപ്പെട്ടു.വയനാട് കേന്ദ്രീ കരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന സ്ഥാപനം അട്ടപ്പാടി കോട്ടത്തറ വില്ലേജില്‍ 255/1, 255/2, 251/1, 251/2, 209 എന്നീ സര്‍വേ നമ്പറിലെ ഭൂമിയാണ് വില്‍പനക്ക് വെച്ചിരികക്ുന്നത്. ബ്രഹ്‌മഗിരി സൊസൈറ്റിയുടെ കൈവശം ഈ ഭൂമി എത്തിയത് എങ്ങനെ യെന്ന് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

2025 മാര്‍ച്ച് 29നാണ് സൊസൈറ്റി വസ്തുവില്‍പനക്കായി പത്രപരസ്യം നല്‍കിയത്.പത്രപരസ്യത്തില്‍ പറഞ്ഞിരിക്കുന്ന സൊസൈറ്റിയുടെ കൈവശമുണ്ട് എന്നു പറയുന്ന 21 ഏക്കര്‍ ഭൂമിയുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആ ധാരങ്ങള്‍ പരിശോധിക്കണമെന്നും ഈ വിഷയത്തില്‍ ഉചിതമാ യ നടപടി സ്വീകരിക്കണമെന്നും സഖാവ്‌സുകുമാരന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സര്‍വേ സെറ്റി ല്‍മെന്റ് രജിസ്റ്റര്‍ പരിശോധിക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാ ണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ ഡോ. എ. കൗശികന് പരാതി നല്‍കി. മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ തണ്ടപ്പേരില്‍ കോട്ടത്തറ വില്ലേജില്‍ രജിസ്റ്ററില്‍ കാണി ച്ചിരിക്കുന്ന വസ്തുവും ഇതില്‍ ഉണ്ടെന്നും ഇത് ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമിയാണെന്നും സുകുമാരന്‍ പറഞ്ഞു. ഈ ഭൂമി കൈവശ പ്പെടുത്താനോ വില്‍ക്കാനോ ആര്‍ക്കും അധികാരമില്ല.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *