June 18, 2026

കലയെയും കലാകാരനെയും സംരക്ഷിക്കണം; ഐഎഫ്ടിഎ ഐഎന്‍ടിയുസി

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :അന്യം നിന്നുകൊണ്ടിരിക്കുന്ന അനുഷ്ഠാന കലകളെയും മറ്റു കലാരൂപങ്ങളെയും സംരക്ഷിക്കണമെന്ന് ഐഎഫ്ടിഎ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജൂലൈ 27-ന് ഞായറാഴ്ച രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കല്‍പ്പറ്റയില്‍ സംഘടനയുടെ വിപുലമായ ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനും, ജില്ലയിലെ മുതിര്‍ന്ന കലാകാരന്മാരെയും യുവകലാ പ്രതിഭകളെയും ആദരിക്കുവാനും യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡണ്ട് വയനാട് സക്കറിയാസ് അധ്യക്ഷനായി. കെ കെ രാജേന്ദ്രന്‍,ജോണ്‍ വി. അന്നമ്മ എം. ചൈതന്യ റ്റി. ശ്രീദേവി കൃഷ്ണ എം. സുദേവന്‍ കെ. ജോസ് എം. മാത്യു സി. സി.സണ്ണി പി കെ. ജോര്‍ജ് മാഷ്. ബെന്നി എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ തനത് സാംസ്‌കാരിക കലാരൂപങ്ങളായ തെയ്യം,തിറ, ചെണ്ടമേളം,ഗാനമേള, നാടന്‍ പാട്ട്,മാപ്പിള കലാരൂപങ്ങള്‍,നാടകം എന്നിവയെ പ്രോത്സാഹിപ്പിക്കണം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാന്‍ കലാകാരന്മാര്‍ ഒന്നിച്ചണിനിരക്കണം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *