വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മാനന്തവാടി: 2025 മെയ് 6-ന് ബത്തേരിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക ഗ്രാമപഞ്ചായത്തിലെ ആശാ വര്‍ക്കര്‍ മുത്താറമൂല അലജേരി വീട്ടില്‍ ഷീജ (48) നിര്യാതയായി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഭര്‍ത്താവ് രാമകൃഷ്ണന്‍. രണ്ടു പെണ്മക്കള്‍ ഉണ്ട്. മക്കള്‍: നികന്യാ കൃഷ്ണ (18), നിവേദ്യാ കൃഷ്ണ (16) സംസ്‌കാരം പിന്നീട്.





Leave a Reply