ഗ്യാസ് ചോർച്ചയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു
പുൽപ്പള്ളി :ഗ്യാസ് സിലിണ്ടർ ചോർച്ചയെത്തുടർന്ന് പുൽപ്പള്ളി കന്നാരം പുഴ കണ്ടേത്ത് വർഗീസിന്റെ വീടിന്റെ മേൽക്കൂര തകരുകയും വ്യാപകമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഗ്യാസ് ചോർച്ചയെ തുടര്‍ന്നുണ്ടായ മർദ്ദത്തിൽ വീടിന്റെ മേൽക്കൂര പൂർണ്ണമായി തകരുകയും ഏകദേശം 150 ഓളം ഓടുകൾ പൊട്ടുകയും ചെയ്തു. രാവിലെ ചായ ഉണ്ടാക്കിയ ശേഷം വീട്ടുകാർ പുറത്തിറങ്ങിയ ഉടൻതന്നെയാണ് അപകടമുണ്ടായത്. ആളപായമില്ലാതെ വീട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് പ്രദേശവാസികൾ പറഞ്ഞു.





Leave a Reply