September 14, 2026

ബത്തേരി-പെരിക്കല്ലൂര്‍ റോഡ് പണിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണം ആംആദ്മിപാര്‍ട്ടി

0
site-psd-27
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:ഏകദേശം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത ബത്തേരി – പെരിക്കല്ലൂര്‍ റോഡ് നല്ല രീതിയില്‍ പണിയുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണം എന്ന് ആം ആദ്മി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബത്തേരി-പെരിക്കല്ലൂര്‍ റോഡ് വളരെ ശോചനീയമായ സ്ഥിതിയിലാണ് ഉള്ളത്. ഇരുളം മുതല്‍ ബത്തേരി വരെ പണിയാനുള്ള ഫണ്ട് അനുവദിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ആം ആദ്മി പാര്‍ട്ടി ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലില്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി ബേബി തയ്യില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പോള്‍സണ്‍ അമ്പലവയല്‍, ഇ.വി തോമസ്, സണ്ണി കെ.സി .ജേക്കബ് കെ.പി, തോമസ് ഒറ്റക്കുന്നേല്‍, കെ.സി വര്‍ഗ്ഗീസ്, ചാക്കോ കെ.ജി സംസാരിച്ചു.

 

പണിതതിന് ശേഷം ബത്തേരി മുതല്‍ പുല്‍പ്പള്ളി വരെ ചെറിയ പണികള്‍ ചെയ്തു എങ്കിലും പുല്‍പ്പള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെ നാളിത് വരെ ഒരു പണിയും എടുത്തിട്ടില്ല. വലിയ കുഴികളില്‍ ചാടി വാഹനങ്ങള്‍ മറിയുന്നതും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. ശരിക്കും പെരിക്കല്ലൂര്‍ മുതല്‍ പുല്‍പ്പള്ളി വരെയുള്ള ഡ്രൈവിങ് ഒരു ഓഫ് റോഡ് ഡ്രൈവിങ്ങ് അനുഭവമാണ്.
തദേശ തെരെത്തെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി, ബത്തേരി – പെരിക്കല്ലൂര്‍ റോഡ് പണിയാന്‍ 19 കോടി അനുവദിച്ചു എന്നാണ് എം.എല്‍. എ ഐ.സി ബാലകൃഷ്ണന്‍ പറയുന്നത്. ഇതിന് മുന്‍പും പല പ്രാവശ്യം റോഡ് പണിയാന്‍ ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞിരുന്നു എങ്കിലും ഒരു പണിയും നടന്നില്ല. ഇന്നത്തെ കാലത്ത് മുപ്പത്തിഅഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് നല്ല രീതിയില്‍ പണിയാന്‍ പത്തൊന്‍പത് കോടി രൂപ തികയുകയില്ല എന്ന് ആര്‍ക്കും മനസ്സിലാകും. ഈ പ്രസ്ഥാവന ഇവിടുത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ ആണ് എന്ന് ആം ആദ്മി പാര്‍ട്ടി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.അനുവദിച്ച ഫണ്ട് കൊണ്ട് റോഡ് പണി ഏറ്റവും തകര്‍ന്ന് കിടക്കുന്ന പെരിക്കല്ലൂര്‍ ഭാഗത്ത് ആരംഭിക്കുകയും ഇരുളം വരെ നല്ല രീതിയില്‍ പൂര്‍ത്തികരിക്കുകയും വേണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *