വൃക്കരോഗ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പാടി: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സും ഇഖ്‌റ ഹോസ്പിറ്റലും സംയുക്തമായി ജ്യോതി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ വൃക്കരോഗ ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അംഗം ബി. നാസര്‍ ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചു വരുന്ന വൃക്ക രോഗത്തിനും ജീവിതശൈലി രോഗത്തിനും തടയിടുക എന്ന ലക്ഷ്യത്തോടെയാണ് രോഗ നിര്‍ണ്ണയ ക്യാമ്പ് ജ്യോതി തണല്‍ ഡയാലിസിസ് സെന്ററില്‍ സംഘടിപ്പിച്ചത്. 150 ലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
മേപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം രാജു ഹെജമടി അധ്യക്ഷനായി. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് സ്റ്റോറും ഹെഡ് വി.എം അബൂബക്കര്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നസീമ ടീച്ചര്‍, ഡോ. വിഘ്നേഷ്, സി.കെ നൂറുദ്ദീന്‍, ടി.ഹംസ, ഒ.കെ മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. ജ്യോതി അഡ്മിനിസ്‌ട്രേറ്റര്‍ സി.എച്ച് സുബൈര്‍ സ്വാഗതവും സെക്രട്ടറി ബിജി ബേബി നന്ദിയും പറഞ്ഞു.





Leave a Reply