വെള്ളമുണ്ട വെറ്ററൻസ് അസോസിയേഷൻ കുടുംബസംഗമവും ജനറൽ ബോഡിയും നടത്തി
വെള്ളമുണ്ട: വെള്ളമുണ്ട വെറ്ററൻസ് അസോസിയേഷന്റെ 69-ാമത് കുടുംബ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമർലൈല യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.ജെ. വിൻസന്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.എം. രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി ആശംസകൾ നേർന്നു സംസാരിച്ചു. മാനന്തവാടി ബി.എഡ് സെന്റർ ഡയറക്ടർ എം.പി. അനിൽ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ വെച്ച് വയനാട് വിഷൻ റിപ്പോർട്ടർ സി.വി. ഷിബു, സംസ്ഥാന അത്‌ലറ്റിക് മീറ്റ് ജേതാവ് വി.കെ. ശ്രീധരൻ മാസ്റ്റർ, ജില്ലയിലെ മികച്ച പാലിയേറ്റീവ് കെയർ ഓർഗനൈസർ കെ.കെ. ചന്ദ്രശേഖരൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഗോത്രവിഭാഗം വിദ്യാർത്ഥിനി കുമാരി ശ്രേയകൃഷ്ണ, ഷട്ടിൽ ബാഡ്മിന്റൺ ജില്ലാതല വിജയി ആൽവിഷ് ദാസ് ജോർജ് എന്നിവരെ അനുമോദിച്ചു. യോഗത്തിൽ എം. ഗംഗാധരൻ, എം. ചന്ദ്രൻ, ടി.ജി. ബനിയാമിൻ, എം. അബ്ദുൾ അസീസ്, മംഗലശ്ശേരി മാധവൻ, പി.ജെ. ആന്റണി, എം.ജെയ്‍ പോൾ, എ. ശ്രീധരൻ, സ്റ്റാൻലി പി.പി., ആർ. സുരേന്ദ്രൻ, എ. രാജഗോപാലൻ, എൻ.കെ. ബാബുരാജ്, എം. മോഹനകൃഷ്ണൻ, വിജയമ്മ യേശുദാസ്, എൻ.ജി. ശാരദാമ്മ എന്നിവർ സംസാരിച്ചു.





Leave a Reply