May 26, 2026

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

0
site-psd-30
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: മയക്കുമരുന്ന് ദുരുപയോഗത്തിനും, നിയമവിരുദ്ധ കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാചരണ പരിപാടിയുടെ ഭാഗമായി മൂപ്പന്‍സ് ഫാര്‍മസി കോളേജും വയനാട് ജില്ലാ വിമുക്തി മിഷനും സംയുക്തമായി, ഫോര്‍ത്ത് ഇയര്‍ ഡോക്ടര്‍ ഓഫ് ഫാര്‍മസി സ്റ്റുഡന്‍സിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാറും ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു.ചടങ്ങിന് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജിജി ജോസ് സ്വാഗതം ആശംസിച്ചു. വയനാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ. ജെ. ഷാജി. ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ദുരുപയോഗത്തേകുറിച്ചും ദൂഷ്യ വശങ്ങളെ കുറിച്ചും വിശദീകരിക്കുകയും, യുവാക്കള്‍ പോസിറ്റീവ് ജീവിത ലഹരിയിലേക്ക് വരണമെന്നും സന്ദേശം നല്‍കി.

ഓപ്പണ്‍ ഫോറത്തിന് നേതൃത്വം നല്‍കി. വിമുക്തി മിഷന്‍ വയനാട് ജില്ല കോ -ഓര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം ബോധവല്‍ക്കരണ ക്ലാസ് നയിക്കുകയും, വിദ്യാര്‍ഥികള്‍ക്ക് പ്രതിക്ജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഡോ. ആര്‍.എസ്. രാജേഷിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധ വീഡിയോ പ്രദര്‍ശിപ്പിക്കുകയും, ലീഫ് ലറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഡോ.സെബിന്‍ താരിഖ്, ലിജോ ജോസഫ് തോമസ് , പ്രൊഫസര്‍ ജീവ ജയിംസ് മുതലായവര്‍ സംബന്ധിച്ചു.ഡോ. നീതു നന്ദി പ്രകാശനം നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *