May 2, 2026

നെല്‍ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം ഐ. എന്‍.ടി.യു.സി. യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി

0
site-psd-48
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ജില്ലയിലെ നെല്‍ കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അവഗണനയാണെന്നും, മൂന്ന് ശതമാനം തൂക്കം കട്ടിങ്ങോടു കൂടെ എടുക്കേണ്ടുന്ന നെല്ലിന് ആറ് മുതല്‍ പത്ത് ശതമാനം വരെ കട്ടിങ്ങോടു കൂടെയാണ് നിലവില്‍ മില്ലുകാര്‍ എടുക്കുന്നത്.ഉടന്‍ ശാശ്വത പരിഹാരം കാണണമെന്നും കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട തുക നല്‍കി ജില്ലയിലെ മുഴുവന്‍ കര്‍ഷകരില്‍ നിന്നും ഉടന്‍ നെല്ല് സംഭരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.ഐ എന്‍ ടി യു സി യങ് വര്‍ക്കേഴ്‌സ് സംസ്ഥാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനവും നടത്തി.

കൂടാതെ പൂര്‍ണമായും കര്‍ഷകരില്‍ നിന്നു നെല്ല് എടുക്കാത്ത സാഹചര്യമാണുനിലവില്‍ ഉള്ളത്.

യോഗത്തില്‍ ഐ എന്‍ ടി യുസി വയനാട് ജില്ലാ പ്രസിഡന്റ് പി പി ആലി യോഗം ഉദ് ഘാടനം ചെയ്തു. ഐ എന്‍ ടി യു സി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സി എ അരുണ്‍ദേവ് അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി മുത്തലിബ് പഞ്ചാര,സുഹൈല്‍ കെ പി,പി പി ഷംസുദ്ധീന്‍, രമ്യ ജയപ്രസാദ്.ആഷിഖ് മന്‍സൂര്‍,മുഹമ്മദ് ഫെബിന്‍ കല്‍പറ്റ,അനൂപ് ഷെയ്ഖ്,ഷിനു മാനന്തവാടി,ആഷിക് മേപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *