ബത്തേരി സ്വദേശി ഇസ്രയേലില്‍ ജീവനൊടുക്കി
ബത്തേരി:വയനാട് സ്വദേശിയായ യുവാവ് ഇസ്രയേലില്‍ ജീവനൊടുക്കി.
പരിചാരകയെ കൊന്ന് ആത്മഹത്യ ചെയ്തു എന്ന് പ്രാഥമിക വിവരം.
ഇസ്രയേല്‍ ജെറുസലേമില്‍ മേവസരാത്ത് സീയോന്‍ എന്ന സ്ഥലത്ത് ആണ് അതില്‍ ദാരുണമായ സംഭവം നടന്നത്. വയനാട് സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) എന്ന യുവാവാണ് ഏകദേശം 80 ഓളം വയസ്സുള്ള സ്ത്രീയെ കുത്തിക്കൊന്നതായി കരുതുന്നത്.ഇയാള്‍ കെയര്‍ ഗീവര്‍ ആയി ജോലി ചെയ്യുന്ന വീട്ടിലെ വയോധികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.
സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജിനേഷിനെയും കണ്ടെത്തി. വയോധികയെ കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് ഇസ്രയേല്‍ പോലീസിന്റെ പ്രാഥമിക നിഗമനം.





Leave a Reply