ആരോഗ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ് പ്രകടനം നടത്തി
കോട്ടത്തറ: സംസ്ഥാനത്തെ ആരോഗ്യരംഗം താറുമാറാക്കി രോഗികളെ കൊലക്ക് കൊടുക്കുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വെണ്ണിയോട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചന്‍, പി ശോഭനകുമാരി, സുരേഷ് ബാബു വാളല്‍ ,വി ആര്‍ ബാലന്‍,സി.കെ ഇബ്രായി, ടി ഇബ്രായി, ജോസ്പീയൂസ്, എം.വി ടോമി ,വേണുഗോപാല്‍, ഇ.എഫ് ബാബു, ഷാജു വി.എം ,വിനോജ് പി ഇ ,എം.ആര്‍ മൈക്കിള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply