സിപിഐ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു; ഇ.ജെ. ബാബു ജില്ലാ സെക്രട്ടറിയായി തുടരും
ചീരാൽ: ജൂലൈ 4, 5, 6 തീയതികളിൽ ചീരാലിലെ സ. വിശ്വംഭരൻ നഗറിൽ നടന്ന സിപിഐ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് പ്രധാനമായും ആവശ്യമുയർന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്നതും മനുഷ്യജീവന് ഭീഷണിയാകുന്നതുമായ മൃഗങ്ങളെ വെടിവെച്ചുകൊല്ലുക, കാടും നാടും വേർതിരിക്കുക, കുരങ്ങിനെ ശൂദ്രജീവിയായി പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങളും സമ്മേളനം മുന്നോട്ടുവെച്ചു.
സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എം.പി., എക്സിക്യൂട്ടീവ് അംഗങ്ങളായ മന്ത്രി കെ. രാജൻ, അഡ്വ. എൻ. രാജൻ, വി. ചാമുണ്ണി, ടി.വി. ബാലൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിൽ മുപ്പത്തിനാല് അംഗ ജില്ലാ കൗൺസിലിനെയും ആറ് സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. ഇ.ജെ. ബാബു, പി.കെ. മൂർത്തി, വിജയൻ ചെറുകര, ടി.ജെ. ചാക്കോച്ചൻ, എം.വി. ബാബു, വി.കെ. ശശിധരൻ, കെ.കെ. തോമസ്, സി.എസ്. സ്റ്റാൻലി, പി.എം. ജോയി, അഡ്വ. കെ. ഗീവർഗീസ്, സി.എം. സുധീഷ്, അഷറഫ് തയ്യിൽ, ഷിബു പോൾ, വി. യൂസഫ്, ലതിക ജി. നായർ, ജനകൻ മാസ്റ്റർ, എം.എം. ജോർജ്, സി.എം. സുമേഷ് (കാന്റഡിഡേറ്റ് മെമ്പർ) എന്നിവരാണ് പുതിയ ജില്ലാ കൗൺസിൽ അംഗങ്ങൾ. സംസ്ഥാന സമ്മേളന പ്രതിനിധികളായി ഇ.ജെ. ബാബു, പി.കെ. മൂർത്തി, വിജയൻ ചെറുകര, പി.എം. ജോയി, ടി.ജെ. ചാക്കോച്ചൻ, ശോഭാ രാജൻ എന്നിവരെയും പകരം പ്രതിനിധിയായി കെ.കെ. തോമസിനെയും തിരഞ്ഞെടുത്തു.





Leave a Reply