May 5, 2026

ഡിവൈഎഫ്ഐ മേഖലാ സമ്മേളനം നടത്തി

0
site-psd-105
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഡിവൈഎഫ്ഐ മാനന്തവാടി ടൗണ്‍ മേഖലാ സമ്മേളനം ഡിവൈഎഫ്ഐ ജില്ല ജോയിന്‍ സെക്രട്ടറി അര്‍ജുന്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരത്തിലെ തെരുവ് നായ ശല്യം ദിനംപ്രതി കൂടി വരികയും ആക്രമിക്കപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത നഗരസഭ ഭരണസമിതിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും ഉടനെ ഇതിനൊരു പരിഹാരം കാണണമെന്നും, മാനന്തവാടി ടൗണിലെ പൊതു ശൗചാലയം അടിയന്തരമായി പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മാനന്തവാടി ടൗണ്‍ മേഖല ഭാരവാഹികളായി പ്രസിഡന്റ്: എല്‍ദോ കെ.എസ്. സെക്രട്ടറി: ഹരീഷ് എരുമത്തരുവ്, ട്രഷറര്‍: സതീഷ് ചന്ദ്രന്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *