‘ഞാന്‍ കണ്ട അറേബ്യ’ അന്വേഷണങ്ങളിലേക്ക് തുറക്കുന്ന അറിവിന്റെ വാതില്‍
തരുവണ: മലയാളത്തിലെ ആദ്യ ഹജ്ജ് യാത്രാ വിവരണമായ, പി.മൊയ്തു ഹാജി എഴുതിയ ഞാന്‍ കണ്ട അറേബ്യ എന്ന കൃതി പുതിയ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും സാധ്യതകള്‍ തുറന്നിടുന്നുവെന്ന് പുസ്തക ചര്‍ച്ചയില്‍ വിലയിരുത്തി.തരുവണ പോലൊരു പ്രദേശത്ത് മൊയ്തു ഹാജിയെ പോലൊരു പ്രഗത്ഭ വ്യക്തിത്വം ജീവിച്ചിരുന്നുവെന്ന ചരിത്രസത്യം വെളിപ്പെടുത്തുന്നത് കൂടെയാണ് ഈ കൃതി. ഗ്രസ്ഥാലയം പ്രസിഡണ്ട് കെ.മുഹമ്മദ് അദ്ധ്യക്ഷനായി.
1946ല്‍ നടത്തിയ തീര്‍ത്ഥാടനമാണ് പ്രതിപാദ്യമെങ്കിലും അന്നത്തെ രാഷ്ട്രീയ, സാമൂഹ്യ, വാണിജ്യ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ആധുനിക സാഹചര്യങ്ങളുമായുള്ള താരതമ്യ പഠനം ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സമൂഹം ഇന്നും നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കൃതിയിലെ അനുഭവ വിവരണങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും.തരുവണ ആര്‍ട്‌സ് ലാന്റ് ഗ്രന്ഥാലയവും തരുവണ സാംസ്‌കാരിക വേദിയും സംയുക്തമായ സംഘടിപ്പിച്ച ഞാന്‍ കണ്ട അറേബിയ അവതരിപ്പിച്ച് ഡാ. കെ ടി അഷ്‌റഫ് പറഞ്ഞു.
സൂപ്പി പള്ളിയാല്‍ മോഡറേറ്ററായിരുന്നു.കെ.സി. അലി ഹാജി,പ്രേംരാജ് ചെറുകര,സീനത്ത് വൈശ്യന്‍,കമ്പ അബ്ദുള്ള ഹാജി
എ.നൌഷാദ്,പി.എം ഇബ്രാഹിം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സി. മുഹമ്മദ് ഷാഫി സ്വാഗതവും എ.കെ ജമാല്‍ നന്ദിയും പറഞ്ഞു





Leave a Reply