പനമരം ചുണ്ടക്കുന്ന് അബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി മന്ത്രി കേളു പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയില്‍ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു.പ്രദേശത്ത് കുടിവെള്ള പദ്ധതികള്‍, കിണര്‍ നിര്‍മാണം, റോഡുകള്‍, നടപ്പാതകള്‍, വീടുകളുടെ പുനരുദ്ധാരണം, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, പമ്പ് ഹൗസ് നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക.പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി അധിവസിക്കുന്ന നഗറുകളുടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ ആര്‍ സരിന്‍, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍, ജില്ലാപഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ബെന്നി അരിഞ്ചേര്‍മല, വത്സല, എം മുരളി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി പി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply