പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്ന് യുഡിഎഫ്; ജൂലൈ 30ന് ചക്രസ്തംഭനസമരം
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത ഭൂമിയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടി ഒരു വര്‍ഷമായിട്ടും മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്കൊണ്ട് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ജൂലൈ 30ന് ചക്രസ്തംഭന സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.11,13,14 തീയതികളില്‍ പഞ്ചായത്ത് യുഡിഎഫ് യോഗങ്ങള്‍ വിളിക്കാനും തീരുമാനിച്ചു
പുനരധിവാസം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും നീട്ടി നീട്ടിക്കൊണ്ടുപോയി അവസാനം ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ അവ്യക്തത തുടരുകയാണെന്നും, സാങ്കേതികത്വവും അവ്യക്തതകളും അവസാനിപ്പിച്ച് ദുരന്തബാധിതര്‍ക്ക് നീതി നല്‍കാന്‍ അടിയന്തര നടപടി വേണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു.
ഒരു വര്‍ഷമായിട്ടും ഒരു വീടു പോലും ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇത് ക്രൂരവും പ്രതിഷേധാര്‍ഹവുമാണ്.പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദര്‍ശിച്ച് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ഗൗരവവും മനസ്സിലാക്കി പോയിട്ടും കേരളം ആവശ്യപ്പെട്ട ദുരന്താനന്തര സഹായങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജഉചഅ റിപ്പോര്‍ട്ട് വന്നിട്ടും ദുരന്തബാധിതരെ അവഗണിച്ചു പോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടും മുണ്ടക്കൈ ദുരന്തബാധിതരുടെ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരന്തരം സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടും ഒരു സഹായവും ലഭിച്ചില്ല എന്നുള്ളതും ഏറെ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Leave a Reply