കൃഷി വിളനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണം:നിവേദനം നല്‍കി
കല്‍പ്പറ്റ: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായ കൃഷി വിളനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാനും അതിജീവിക്കാനും കഴിയാതെ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് കൃഷിക്കാരുടെ മുന്‍പിലുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.കാര്‍ഷിക മേഖലക്ക് താങ്ങാനാവാത്ത നാശനഷ്ടങ്ങളാണ് മഴ വരുത്തി വെച്ചത്. പൊതുവെ കടക്കെണിയിലും സാമ്പത്തിക പ്രയാസത്തിലും കഴിയുന്ന കര്‍ഷകരെ പുതിയ കൃഷിനാശം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
മെയ് അവസാനം തുടങ്ങി ജൂലൈ ആദ്യവാരം വരെ അനുഭവപ്പെട്ട കാലവര്‍ഷത്തില്‍ ജില്ലയിലെ 4234 കര്‍ഷകരുടെ 477 ഹെക്ടറിലെ വിള നശിച്ചതായാണ് പ്രാഥമിക കണക്ക്. വാഴയ്ക്കും നെല്ലിനുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. 388 കര്‍ഷകരുടെ 138 ഹെക്ടര്‍ സ്ഥലത്തെ നെല്‍ കൃഷിയാണ് നശിച്ചത്. 3051കര്‍ഷകരുടെ 309 ഹെക്ടര്‍ സ്ഥലത്തെ
7,71,992 കുലച്ചതും കുലക്കാറായതുമായ വാഴ കാറ്റില്‍ നിലം പൊത്തി. പച്ചക്കറി, ഇഞ്ചി, മരച്ചീനി, നാണ്യവിളകള്‍ ഉള്‍പ്പെടെയുള്ള കൃഷികളെയും കാറ്റും മഴയും സാരമായി ബാധിച്ചിട്ടുണ്ട്.47.46 കോടിയിലേറെ രൂപയുടെ നാശനഷ്ടം കാര്‍ഷിക മേഖലയില്‍ ഉണ്ടായതായി ഔദ്യോഗികമായി കണക്കാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യക ഫണ്ട് അനുവദിക്കാനും
മുന്‍
കാല വര്‍ഷക്കെടുതിയിലും കടുത്ത വേനലിലും ഉണ്ടായ കൃഷി നാശങ്ങളുടെ
നഷ്ടപരിഹാര തുകയും വിള ഇന്‍ഷുറന്‍സ് ആനുകൂല്യവും സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.





Leave a Reply