May 31, 2026

പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളി ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം ചെയ്തു

0
site-psd-130
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധി ഉപയോഗിച്ച് നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍, പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി . സുബൈര്‍, വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ രമേഷ് കുമാര്‍ എം.കെ , വൈസ് പ്രിന്‍സിപ്പാള്‍ ഷീജ ജെയിംസ്, എസ്എംസി ചെയര്‍മാന്‍ ഷിജു കെ. പി, പിടിഎ പ്രസിഡണ്ട് സി.കെ മുനീര്‍, എംപിടിഎ പ്രസിഡന്റ് ഷജിന അലി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *