August 19, 2026

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

0
site-psd-164
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്.

ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഇന്നലെയാണ് ഇയാളെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.

കഴിഞ്ഞ രണ്ടാഴ്ച അടുത്തായി പനി ബാധിതനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇവർ ആശുപത്രിയിൽ പോയത്. ഇതാണ് രോഗം മൂർഛിക്കാൻ കാരണമായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *