ആയുര്‍ സൗഖ്യം, പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ആയുര്‍സൗഖ്യം എന്ന പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ മടത്തുവയല്‍ അധ്യക്ഷനായി.
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദം, പ്രമേഹം, വിളര്‍ച്ച, അമിതവണ്ണം തുടങ്ങിയവയ്ക്കുള്ള പരിശോധനയും നടത്തി. ആശുപത്രി വികസന സമിതി അംഗങ്ങളായ എ കെ മുബഷിര്‍, കവിത ചന്ദ്രന്‍, നാരായണ മാരാര്‍, വിശ്വന്ത് മടത്തുവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ അജ്ഞുഷ സ്വാഗതവും പി സുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.





Leave a Reply