വന്യമൃഗ ആക്രമണം: സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി
വാകേരി: വാകേരി,മൂടക്കൊല്ലി,രണ്ടാം നമ്പര്‍,ഗാന്ധിനഗര്‍, പ്രദേശങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന വന്യജീവി അക്രമങ്ങളില്‍ പ്രതിഷേധിച്ച് ജൂലൈ 14ന് 10 മണിക്ക് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കര്‍ഷക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി സെബാസ്റ്റ്യന്‍ അധ്യക്ഷനായി.
പകല്‍സമയങ്ങളില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധത്തില്‍ വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്ന ഈ സാഹചര്യത്തില്‍ കല്‍മതില്‍ നിര്‍മ്മിക്കണമെന്നും, വന്യമൃഗങ്ങള്‍ കൃഷിനാശം വരുത്തിയ വകയില്‍ കൊടുക്കാനുള്ള തുക എത്രയും പെട്ടെന്ന് കൊടുക്കണം എന്നും, അടിയന്തരസാഹചര്യത്തില്‍ കൊടുക്കേണ്ട തുക പോലും കൊടുക്കാതെ കബളിപ്പിക്കുന്ന നടപടിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനമെടുത്തു.
യോഗത്തില്‍ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വര്‍ഗീസ് മുരിയന്‍ കാവില്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശന്‍, വൈസ് പ്രസിഡണ്ട് പ്രഭാകര എം എസ്, മുന്‍ പ്രസിഡണ്ട് മേഴ്‌സി സാബു, കെ ജെ സണ്ണി, മധു കെപി,സിജോ പി ജെ, കെഎം സിബി, സുരേഷ് ബാബു, കെഎം ജോസ്, സാബു നിറാക്കുളം, റസാഖ് കക്കടം, വിശ്വാമിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply