കോണ്‍ഗ്രസ് സമരസംഗമം ജൂലൈ 15ന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 15ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയില്‍ സമര സംഗമം സംഘടിപ്പിക്കാന്‍ ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍
കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം. എല്‍. എ., എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് ,കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ എ. പി. അനില്‍കുമാര്‍ എം. എല്‍. എ, ഷാഫി പറമ്പില്‍ എം.പി., പി. സി. വിഷ്ണുനാഥ് എം. എല്‍. എ, എ.ഐ.സി.സി. സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും.
രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ പിന്‍വാതില്‍ നിയമനം, കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍, വന്യമൃഗശല്യം, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍, ആശാവര്‍ക്കര്‍മാരുടെ സമരം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി, മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം, ക്രമസമാധാന തകര്‍ച്ച, അഴിമതി, ധൂര്‍ത്ത് തുടങ്ങിയ വിഷയങ്ങള്‍ സമരസംഗമത്തില്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്മാര്‍ക്കുള്ള ഐഡന്റ്റിറ്റി കാര്‍ഡിന്റെ വിതരണവും പരിപാടിയില്‍ നടക്കും. യോഗത്തില്‍ ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ ,പി. കെ. ജയലക്ഷ്മി ,കെ.എല്‍. പൗലോസ് ,പി.ടി. ഗോപാലക്കുറുപ്പ് ,കെ. കെ. വിശ്വനാഥന്‍ മാസ്റ്റര്‍ , ടി ജെ ഐസക്, എന്‍.കെ വര്‍ഗീസ് ,വി എ മജീദ്, കെ വി പോക്കര്‍ ഹാജി, എ പ്രഭാകരന്‍ മാസ്റ്റര്‍, ഒ.വി. അപ്പച്ചന്‍ ,എം എ ജോസഫ് , സംഷാദ് മരക്കാര്‍ ,എംജി ബിജു, ബിനു തോമസ്, എം വേണുഗോപാല്‍ ,ഡി പി രാജശേഖരന്‍ ,പി വി ജോര്‍ജ് ,പി ഡി സജി, മോയിന്‍കടവന്‍, എന്‍ യു ഉലഹന്നാന്‍, ജി വിജയമ്മ ,ശോഭന കുമാരി, ബീന ജോസ്, നിസി അഹമ്മദ്, കമ്മന മോഹനന്‍ ,എം പി നജീബ് , ഒ ആര്‍ രഘു , ചിന്നമ്മ ജോസ് ,പി കെ അബ്ദുറഹ്‌മാന്‍ ,പി കെ കുഞ്ഞു മൊയ്തീന്‍, പോള്‍സണ്‍ കൂവക്കല്‍ , എ എം നിഷാന്ത് , ഉമ്മര്‍ കുണ്ടാട്ടില്‍, ബി സുരേഷ് ബാബു, വര്‍ഗീസ് മുരിയന്‍കാവില്‍, ഇ എ ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply