May 1, 2026

പോക്സോ കേസിൽ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

0
IMG_20250711_210419
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ (21) നെയാണ് ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.

 

2023 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

 

വൈത്തിരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും എസ്.എച്ച്.ഓ യുമായിരുന്ന ടി.എ. അഗസ്റ്റിനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ എം.കെ. സലിം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി. ഷെറീന, എസ്.സി.പി.ഓ മാരായ പി.ഡി. റെജി, പുഷ്പകുമാരി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *