May 1, 2026

കര്‍ക്കിടക വാവുബലി: പാര്‍ക്കിംഗിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം

0
site-psd-208
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുനെല്ലി:കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്രത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി.

കര്‍ക്കിടക വാവുബലിക്ക് ഇത്തവണ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ വാഹന പാര്‍ക്കിങ്ങിന് കഴിഞ്ഞ വര്‍ഷം ഹിന്ദു ഐക്യവേദി, കേരള ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഗതാഗത ക്രമീകരണം ഇത്തവണയും നടപ്പാക്കണം, കഴിഞ്ഞ വര്‍ഷം നടത്തിയതു പോലെ വാവുബലിക്കായി ക്ഷേത്രത്തിലേക്ക് വരുന്ന മുഴുവന്‍ വാഹനങ്ങളും ക്ഷേത്രസന്നിധിയില്‍ ഭക്തജനങ്ങളെ ഇറക്കി നിട്ടാറ റോഡില്‍ പാര്‍ക്ക് ചെയ്യുകയും പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് പോലീസ് സ്റ്റേഷന്‍ റോഡ് വഴി വന്ന് ബലിതര്‍പ്പണം കഴിഞ്ഞ് വരുന്ന ഭക്തജനങ്ങളെ കയറ്റി പനവല്ലി റോഡ് വഴി വണ്‍വേയായി തിരിച്ച് വിടാനുമുള്ള തീരുമാനം ഈ വര്‍ഷവും തുടരണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എസ് പ്രബോധ് കുമാര്‍, ജില്ലാ അധ്യക്ഷന്‍ ഇ.കെ ഗോപി എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *